ബ്രഹ്മപുത്ര
2. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏത്
ബറിംഗ് കടലിടുക്ക്
3. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം ഏത്
ട്രോപോസ്ഫിയർ
4. നാഥുല ചുരം ഏത് സംസ്ഥാനത്താണ്
സിക്കിം
5. ഭൂപട നിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത്
കാർട്ടൊഗ്രാഫി
6. ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ഏത്
ഇന്തോനേഷ്യ
7. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്
മഡഗാസ്കർ
8. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ
9. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്
പെരമ്പാടി ചുരം
10. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന പ്രദേശം ഏത്
ലഡാക്ക്
11. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്
ഗോമതി നദി
12. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ഗോദാവരി
13. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത്
ദക്ഷിണ ഗംഗോത്രി
14. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത്
ചെന്നൈ
15. തിരുച്ചിറപ്പള്ളി നഗരം സ്ഥിതിn ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
16. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
17. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്
പശ്ചിമ ബംഗാൾ
18. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ലൂണി
19. കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ
ദക്ഷിണാഫ്രിക്ക
20. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
വൈഗ
21. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്
നാസിക് കുന്നുകൾ
22. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്
ഗംഗ
23. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ
24. മോഹൻജദാരൊ ,ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു
പാകിസ്ഥാൻ
25. ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്
ജമ്മു കാശ്മീർ
26. ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു
ഇറാഖ്
27. കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്
പെരിയാർ
28. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏതാണ്
ചിൽക( ഒറീസ )
29. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
മഹാനദി
30. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്
കൊല്ലെരു
31. പർവതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു
ഒറോളജി
32. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മഹാരാഷ്ട്ര
33. സംഭാർ തടാകം ഏത് സംസ്ഥാനത്താണ്
രാജസ്ഥാൻ
34. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്
ആരവല്ലി പർവതം
35. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
കൃഷ്ണ നദി
36. മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു
ഹിപ്പാലസ്
37. ഹിമാലയ പാർവതത്തിന്റെ നീളം എത്രയാണ്
2400 കി മീ
38. അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ഈജിപ്ത്
39. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്
യാങ്ങ്റ്റിസി
40. റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
അമേരിക്ക
41. ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്
കാസ്പിയൻ സീ
42. മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
തുർക്കി
43. ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ചൈന
44. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്
റഷ്യ
45. എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ഇറ്റലി
46. ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം ഏതാണ്
മൌണ്ട് അബു
47. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്
ഇടുക്കി ഡാം
48. ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്
നീലഗിരി
49. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ്
ഹിരാക്കുഡ്
50. യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
റഷ്യ.
ബുദ്ധിയുള്ള ആരെന്‍കിലും ഉണ്ടോ എന്ന് നോക്കാം???
ഒരു രാജാവ് ഒരു കള്ളനെ തൂക്കികൊല്ലാന്‍ തീരുമാനിച്ചു..
രാജാവ് കള്ളനോട്; അവസാനത്തെ ആഗ്രഹം ചോദിച്ചപോള്‍, കള്ളന്‍ പറഞ്ഞു;എന്നെ വെറുതെ വിടണം...അപ്പോള്‍ രാജാവ് പറഞ്ഞു; അത് പറ്റില്ല പക്ഷെ നിനക്ക് രക്ഷപ്പെടാന്‍ ഒരു അവസരം തരാം.. നീ ബുദ്ധിമാനാണെന്കില്‍ രക്ഷപ്പെട്ടോളൂ..എന്നിട്ട് രാജാവ് കള്ളനെ ഒരു മുറിയില്‍ പൂട്ടിയിട്ടു പറഞ്ഞൂ..ഈമുറിക്ക് രണ്ട് വാതിലുണ്ട് . ഓരോന്നിലും ഓരോ കാവല്‍ക്കരുമുണ്ട്..അതില്‍ ഒരുവാതില്‍ മാത്രം ഒറിജിനല്‍വാതിലാണ്. അതീലൂടെ മാത്രമേ പുറത്തേക്ക് കടക്കാന്‍ കഴിയൂ..കവല്‍ക്കാരില്‍ ഒരാള്‍ സത്യം പറയുന്നവനും ഒരാള്‍ കളവ് പറയുന്നവനുമാണ് ..ഒറിജിനല്‍ വാതില്‍ ഏതാണെന്നോ, സത്യം പറയുന്നകാവല്‍ക്കാരന്‍ ആരെന്നോഅറിയില്ല..കള്ളന് ഒരുചോദ്യംമാത്രം കാവല്‍ക്കാരില്‍ ഒരാളോട് ചോദിക്കാം അതും ഒരുതവണ മാത്രം..
ഇനിയാണ് എന്ടെ ചോദ്യം..b
കള്ളന്‍ ആമുറിയില്‍ നിന്നും ഒറിജിനല്‍ വാതില്‍ കണ്ടെത്തി രക്ഷപ്പെട്ടു.."എന്തായിരിക്കും കള്ളന്‍ കാവല്‍ക്കരിലൊരാളോട് ചോദിച്ച ചോദ്യം???
ബുദ്ധിയുള്ള fbഅംഗങ്ങള്‍ ആലോചിച്ച് ഉത്തരം പറയുക..
answer pls 👆
ജന്തു ശാസ്ത്ര നാമങ്ങള്‍
🦁സിംഹം-----പാന്തെറ ലിയോ
🐆കടുവ----പാന്തെറ ടൈഗ്രിസ്
🐕പട്ടി----കാനിസ് ഫെമിലിയാരിസ്
🐈പൂച്ച----ഫെലിസ് ഡൊമസ്റ്റിക്ക
🐘ആന----എലിഫന്റസ് മാക്സിമസ്
👀മയില്‍----പാവോ ക്രിസ്റ്റാറ്റസ്
🦃ഒട്ടകപക്ഷി----സ്ട്രുതിയോ കാമെലസ്
🐸തവള----റാണ ഹെക്സാഡക്റ്റൈല
👀ഈച്ച----മസ്ക്ക ഡൊമസ്റ്റിക്ക
🐝തേനീച്ച----ഏപ്പിസ് ഇന്‍ഡിക്ക
🐝പഴയീച്ച----ഡ്രോസോഫില മെലനോഗാസ്റ്റര്‍
🐞പാറ്റ----പെരിപ്ലാനറ്റ അമേരിക്കാന
🏃മനുഷ്യന്‍----ഹോമോ സാപിയന്‍സ്
🐳നീലത്തിമിംഗലം---ബലിനോപ്ടെറ മസ്കുലസ്
🐄പശു----ബോസ് ഇന്‍ഡിക്കസ്
🐛പട്ടുനൂല്‍പ്പുഴു----ബോംബിക്സ് മോറി
🐒സിംഹവാലന്‍ കുരങ്ങ്----മക്കാക സിലനസ്
🐡കരിമീന്‍----എട്രോപ്ലസ് സുരാറ്റന്‍സിസ്
🐎കുതിര----എക്വസ് ഫെറസ് കബല്ലസ്
🐍മൂര്‍ഖന്‍ പാമ്പ്----നാജ നാജ
🐍അണലി-----വൈപ്പെറ റസേലി
🐃കാട്ടുപോത്ത്----ബോസ് ഗാറസ്
🐇മുയല്‍----ലിപ്പസ് നൈഗ്രിക്കോളിസ്
_'*എന്നെ മനസിലായില്ലേ,?
ഞാനാണ് കേരളം,
തിരുവിതാം കൂറിന്റെയും തിരുകൊച്ചിയുടേയും ഏകമകൾ,
1956 ലാണ് ജനനം, എന്റെ ഭർത്താവ്
തിരുവനന്തപുരം,
ഞങ്ങൾക്ക് പതിമൂന്ന് മക്കളാണ്,
മൂത്തവൻ '' കൊല്ല''നാ, ചിന്നക്കടയിൽ കശുവണ്ടി വ്യവസായമാണ് മൂപ്പർക്ക്,
രണ്ടാമത്തെ സുന്ദരി പെണ്ണാ, ''ആലപ്പി മോൾ,
അവളെ കാണാൻ ദിവസവും എത്രമാത്രം ജനങ്ങളാ വരുന്നത്, അവളുടെ ഉയർച്ചയിൽ ഞങ്ങൾക്ക് ഒരു പാട് സന്തോഷമുണ്ട്ട്ടോ,
മൂന്നാമത്തെ മകൻ *പത്തനംതിട്ട, ' _ കക്ഷി ഭയങ്കര ആത്മീയ ക്കാരനാ ,ഒരുപാട് സഭകളും പുരോഹിതന്മാരും, പാസ്റ്റർമാരും ഒക്കെയാണ് അയാളുടെ കൂട്ട്,
നാലാമത്തെ ആൾ ''*കോട്ടയം' അക്ഷരനഗരി' എന്നും അവൻ അറിയപ്പെടുന്നു അയാൾക്ക് പേപ്പറും മാസികകളുമെല്ലാം അച്ചടിച്ച് വില്ക്കുന്ന പണിയാ,
ഇനിയുളളവൻ 'ഇടുക്കി,' പുളളിക്കാരനാണ് തറവാടിന്റെ വെളിച്ചം, ചുറ്റും ഡാമുകളുളള സ്ഥലത്താ അവന്റെ വീട് ' കരണ്ടുത്പാദനമാണ് അവന് ജോലി,
പിന്നെ യുളളത് '' ഒരു ഫാഷൻകാരിയാ, 'എറണാകുളം ' സിനിമാക്കാരൊക്കൊയായി നല്ല സൗഹ്യദമാണ് അവൾക്ക്,!
അതിന്റെ ഇളയത് ' തൃശൂർ_' അവന് വെടിക്കെട്ടും പൂരവും ഒക്കെയായി കഴിയുന്നു, എല്ലാം വടക്കുംനാഥന്റെ പുണ്യമാണെന്നാ അവൻ പറയണെ, !
പിന്നെ യുളള മകൻ ' പാലക്കാടാ ,സത്യത്തിൽ ഇവൻ ഞങ്ങളുടെ ദത്ത് പുത്രനാ കാരണം ഇവൻ തമിഴനായിരുന്നു,
കന്യാകുമാരി എന്ന എന്റെ മകളെ തമിഴന് കെട്ടിച്ച് കൊടുത്തപ്പോൾ തമിഴൻ തന്ന മകനാ എനിക്ക് ഈ പാലക്കാടൻ, നെൽ ക്യഷിയാണ് അവന്റെ പണി
മലപ്പുറം കാരനെ അറിയാലോ അല്ലേ, ഗൾഫുകാരനാ കക്ഷി,
ഇനിയുളളത് കോഴിക്കോടാ, അലുവാ കച്ചോടമാണ് പുളളിക്ക് , കോഴിക്കോടൻ അലുവാ ഭയങ്കര പ്രശസ്തിയല്ലേ,!
'ചുരം സ്വന്തമായുളള ഒരു പാവം പയ്യനാ എന്റെ വയനാടൻ മോൻ, ആദിവാസികളാ അവന്റെ കൂട്ടുകാരിലധികവും,
ഇനിയുളള വനെ ഓർത്താണ് ഏറെ വിഷമം,
കണ്ണൂര്, എന്ത് ചെയ്യാം അവന് പണി കൊട്ടേഷനാ, എന്നും വെട്ടും കുത്തും, കേസും, കോടതിയുമായി നടക്കുകയാ അവൻ ,അവൻ നന്നാവൂലാ !
എന്റെ അവസാനത്തെ പയ്യനാ കാസർഗോഡുകാരൻ, ഈ അടുത്ത കാലത്ത് അവന്റെ കൂട്ട്കെട്ടെല്ലാം മോശമായി പോയി, ചില തീവ്രവാദികളുമായി അവന് ബന്ധമുണ്ടെന്ന് പറയുന്നു, അതോർത്ത് ഞങ്ങളാകെ തകർന്നു പോയി
ഇപ്പം മനസിലായില്ലേ എന്നെ കുറിച്ചും എന്റെ ഫാമിലിയെ പറ്റീയും........
ഇ🐿🐿🐿🐿🐿🐿🐿🐿🐿🐿🐿🐿🐿🐿😊😊😊😊😊😊😊😊😊
പത്തായത്തിൽ നെല്ല് നിറച്ചു കഴിഞ്ഞപ്പോഴാണ് വാച്ച് നഷ്ടപ്പെട്ട കാര്യം കൃഷിക്കാരന് മനസിലായത്.പഴയതായിരുന്നെങ്കിലും വിവാഹവാച്ച് ആയിരുന്നതിനാൽ അതിനോട് വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു.പത്തായത്തിൽ മുഴുവൻ തിരഞ്ഞെങ്കിലും വാച്ച് കണ്ടെത്താനായില്ല. അവസാനം റോഡിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളോട് പറഞ്ഞു "പത്തായത്തിൽ വീണുപോയ എന്റെ വാച്ച് തപ്പി എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സമ്മാനം നല്കും" സമ്മാനം എന്നു കേട്ടപ്പോൾ എല്ലാവരും കൂടി പത്തായത്തിനകത്തേക്കു ഓടിക്കയറി. കുറെ സമയം അവിടെയെല്ലാം നോക്കിയെങ്കിലും വാച്ച് കണ്ടെത്താനായില്ല.എല്ലാവരും തിരച്ചിൽ അവസാനിച്ചപ്പോൾ ഒരു കുട്ടി പറഞ്ഞു "എനിക്കൊരവസരം തരുകയാണെങ്കിൽ വാച്ച് കണ്ടു പിടിക്കാം" കൃഷിക്കാരൻ സമ്മതിച്ചു അല്പ സമയം കഴിഞ്ഞ് പുറത്തു വന്നപ്പോൾ അവന്റെ കൈയിൽ വാച്ച് ഉണ്ടായിരുന്നു. കുഷിക്കാരന് അത്ഭുതമായി. "കുറെപ്പേർ ശ്രമിച്ചിട്ട് നടക്കാത്തത് എങ്ങനെയാണ് ഒറ്റയ്ക്ക് സാധിച്ചത്?" അയാൾ ചോദിച്ചു. " ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. അല്പസമയം ശാന്തനായി അവിടെ ഇരുന്നു. ആ നിശബ്ദതയിൽ വാച്ചിന്റെ സൂചിയുടെ ടിക്ക് ടിക്ക് ശബ്ദം കേട്ടു " കുട്ടി പറഞ്ഞു.
ജീവിതത്തിൽ വിജയിക്കണമെങ്കിൽ ശാന്തത നിറഞ്ഞ ഒരു മനസ് അനിവാര്യമാണ്.ശാന്തമായ ഹൃദയത്തോടെ എടുക്കുന്ന തീരുമാനങ്ങളാണ് വിജയത്തിൽ എത്തുന്നത്.
"പ്രശാന്തമായ മനസ് ശരീരത്തിന് ഉന്മേഷം നല്കുന്നു ''
🐿🐿😊😊😊😊😊😊😊😊😊😊😊😊😊😊🐿🐿🐿🐿
No comments:
Post a Comment