തലച്ചോർ വെല്ലുവിളി അഥവാ Brain Challenge :
-----------------------------------
രാമുവും രാജുവും പുതുതായി പരിചയപ്പെട്ട കുട്ടിയാണ് രാധ. ഒരു ദിവസം അവർ രണ്ടു പേരും രാധയോടു അവളുടെ birthday ചോദിച്ചു. ഒന്ന് ആലോചിച്ച ശേഷം രാധ പറഞ്ഞു, ഞാൻ പറയാൻ പോകുന്നില്ല, പക്ഷേ ഒരു ക്ലു തരാം. അതിനു ശേഷം രാധ 10 ഡേറ്റുകൾ എഴുതിയ ഒരു ലിസ്റ്റ് അവരുടെ കയ്യിൽ കൊടുത്തു പറഞ്ഞു, "എന്റെ birthday ഇതിൽ ഒരു ഡേറ്റ് ആണ്".
ജൂലൈ 14, ജൂലൈ 16
മെയ് 15, മെയ് 16, മെയ് 19
ജൂണ്‍ 17, ജൂണ്‍ 18
ആഗസ്റ്റ് 14, ആഗസ്റ്റ് 15, ആഗസ്റ്റ് 17
അതിനു ശേഷം അവൾ രാമുവിന്റെ ചെവിയിൽ തൻറെ birthday യുടെ മാസം മാത്രം പറഞ്ഞു കൊടുത്തു. അത് പോലെ രാജുവിന്റെ ചെവിയിൽ birthday യുടെ ദിവസം മാത്രം പറഞ്ഞു കൊടുത്തു. എന്നിട്ട് രാമുവിനോട് ചോദിച്ചു "പിടി കിട്ടിയോ?"
രാമു : "എനിക്കറിയില്ല, പക്ഷെ രാജുവിനും അറിയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്"
രാജു: "രാമു ഇത് പറയുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ഇപ്പോൾ എനിക്ക് അറിയാം"
രാമു: "ഇപ്പോൾ എനിക്കും പിടി കിട്ടി"
ചോദ്യം: രാധയുടെ birthday മുകളിൽ കൊടുത്ത ഏതു ഡേറ്റ് ആണ്?
PS : 1. ഇത് ഒരു കുസൃതി ചോദ്യം അല്ല. Logical ആയി സോൾവ് ചെയ്യേണ്ട വ്യക്തമായ ഉത്തരം ഉള്ള ഒരു ചോദ്യം ആണ്. സ്വന്തം തലച്ചോർ പുകച് ആരെങ്കിലും ഉത്തരം കിട്ടിയാൽ discuss ചെയ്യാം.
Any one can answer the Q..???
[29/07 10:29 am] +91 80895 27770: PSC EXAM TIPS...
ചേറ്റുവ കോട്ട എവിടെയാണ് = തൃശൂര്‍ ജില്ലയില്‍
ഇന്ത്യയിലെ തീര പ്രദേശത്തിന്റെ ആകെ നീളം എത്ര = 7500 KM
ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് കടല്‍ തീരം ഉള്ളത് = 9
മാര്‍ത്താണ്ഡ വര്‍മ തൃപ്പടി ധനം നടത്തിയത് എന്ന = 1750
കുളച്ചല്‍ യുദ്ധം നടന്ന വര്ഷം ഏത് = 1741
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ചീഫ് ജസ്റ്റിസ് = സര്‍ മോറിസ് ഗ്യര്‍
ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്ന വര്ഷം = 1986
ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ = വി എസ് രെമ ദേവി
ഏറ്റവും കുഉടുതല്‍ തവണ ഏഷ്യന്‍ ഗെയിംസ് നടന്ന സ്ഥലം = ബാങ്കോക്ക്
പൊന്തന്‍ മാട എന്നാ സിനിമയുടെ സംവിധായകന്‍ ആര് = ടി വി ചന്ദ്രന്‍
സിഖ് കാരുടെ അവസാനത്തെ ഗുരു ആര് = ഗുരു ഗോവിന്ദ് സിംഗ്
കോളര്‍ സ്വര്‍ണ ഖനി സ്ഥിതി ചെയുന്ന സ്ഥലം എവിടെ = കര്‍ണാടക
കേസരി എന്നാ പേരില്‍ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകന്‍ ആര് = ബാലകൃഷ്ണപിള്ള
ഇന്ത്യയിലെ അവസാനത്തെ വൈസ്രോയ് ആര് = മൌണ്ട് ബാറ്റന്‍
ഭാരതപുഴ ഉതഭവികുന്നത് എവിടെ നിന്ന്‍ = ആനമല
കേരളത്തിലെ നെതെര്‍ ലാന്‍ഡ് എന്നറിയപ്പെടുന്ന സ്ഥലം = കുട്ടനാട്
തേക്കടിയുടെ കവാടം ഏത് = കുമളി
കേരളത്തിലെ തെക്കന്‍ ഗയ എന്നറിയപ്പെടുന്ന സ്ഥലം ഏത് = തിരുനെല്ലി
കേരളത്തിലെ മയില്‍ വളര്‍ത്തല്‍ കേന്ദ്രം ഏത് = ചൂരന്നുര് (പാലക്കാട് )
സുല്‍ത്താന്‍ ബത്തേരി യ്ടെ പഴയ പേരെന്ത് = ഗണപതി വട്ടം
രവി വര്‍മ ആര്‍ട്ട് ഗലേറി എവിടെയാണ് = മാവേലിക്കര
കേരളത്തില്‍ ഏറ്റവും കുടുതല്‍ കടല്‍ തീരം ഉള്ള താലുക്ക് ഏത് = ചേര്‍ത്തല
കായംകുളത്തിന്റെ പഴയ പേരെന്ത് = ഓടനാട്
കുമാരന്‍ ആശാന്‍ സ്മാരകം എവിടെയാണ് = തോന്നയ്ക്കല്‍
കേരളത്തിലെ ഏറ്റവും നീളം കുടിയ ബീച്ച് ഇത് = മുഴപ്പിലങ്ങാട്
കേരളത്തിലെ നദികളുടെ എണ്ണം എത്ര = 44
കേരളത്തിലെ കായലുകള്‍ എത്ര = 34
ഇന്ത്യയിലെ ആദ്യത്തെ ബയലോജികല്‍ ഏത് = അഗസ്ത്യകുടം
കേരളത്തിലെ ഏറ്റവും നീളം കുടിയ ദേശീയ പാത ഏത് = NH - 17
പെരിയാര്‍ നദി എവിടെ നിന്നാണ് ഉത്ഭവികുന്നത് = ശിവഗിരി മല
കേരളത്തിലെ കടല്‍ തീരത്തിന്റെ ആകെ നീളം എത്ര = 580 km
കേരളത്തിലെ ഏറ്റവും വലിയ ജല സംഭരണി ഏത് = മലമ്പുഴ
കേരളത്തിലെ ഏറ്റവും വലിയ ജല സേചന പദ്ധതി ഏത് = കല്ലട
പമ്പ നദി പതികുന്നത് ഇത് കായലില്‍ ആണ് = വേമ്പനാട്
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള താലുക്ക് ഏത് = നെയാട്ടിന്കര
ട്രോപികള്‍ ബോടനികല്‍ ഗാര്‍ഡന്‍ എവിടെയാണ് = പാലോട്
ശ്രീനാരായണ ഗുരു ശിവ ശിവ പ്രതിഷ്ഠ നടത്തിയ സ്ഥലം എവിടെ = അരുവിപുറം
കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം എവിടെ = ശ്രീകാര്യം
ശ്രീനാരായണഗുരു ജനിച്ച സ്ഥലം എവിടെ = ചെമ്പഴന്തി
പാപ നാശം എന്നറിയപെടുന്ന കടല്‍തീരം എവിടെ = വര്‍ക്കല
കഠിനംകുളം കായല്‍ എവിടെ = തിരുവനന്തപുരം
കേരള ഭാഷ ഭാഷാ ഇന്‍സ്ടിട്യുറ്റ് ആസ്ഥാനം = തിരുവനന്തപുരം
അഗസ്ത്യമല കൊടുമുടി എവിടെയാണ് = തിരുവനന്തപുരം
അഞ്ചു തെങ്ങ് കോട്ട നിര്മിച്ചതാര് = ബ്രിടീഷ്കാര്‍
കേരളത്തിലെ അശോകന്‍ എന്നറിയപ്പെടുന്ന രാജാവ് ആര് = വരഗുണന്‍
പ്രാചീന കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വിദ്യ കേന്ദ്രം ഏതായിരുന്നു = കാന്തല്ലൂര്‍ ശാല
കൊച്ചിയില്‍ ഫോര്‍ട്ട് മാനുവല്‍ പണിതത് ആര് = പോര്ടുഗീസുകാര്‍
കേരളത്തില്‍ ആദ്യമായി നിര്‍മിക്കപെട്ട യുറോപ്യന്‍ കോട്ട ഏത് = ഫോര്‍ട്ട് മാനുവല്‍
കൊടുങ്ങല്ലൂരില്‍ അശ്മാകത് ജനിച്ചു എന്ന് കരുതപെടുന്ന ജ്യോതി ശാസ്ത്ര പ്രതിഭ ആര് = ആര്യഭടന്‍
കേരളചരിത്രത്തിലെ ഏറ്റവും പഴകമുള്ള രാജവംശം ഏത് = ആയ് രാജവംശം
കേരള ചരിത്രത്തെ കുറിച്ച പ്രതിപാദികുന്ന ഏറ്റവും പഴക്കമുള്ള ചരിത്ര രേഖ ഏത് = വഴപിള്ളി ശാസനം
കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം ഏത് = അറക്കല്‍ രാജവംശം
ഇടക്കല്‍ ശില ഗുഹകള്‍ ഏതു ജില്ലയിലാണ് = വയനാട്
സെന്റ് തോമസ് കേരളത്തില്‍ വന്നത് എപ്പോള്‍ = AD 52
ഹുയന്സന്ഗ് കേരളത്തില്‍ വന്നത് എപ്പോള്‍ = AD 630
AD 1292ല്‍ കേരളം സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരി ആര്= മാര്‍ക്കോ പോളോ
1340ല്‍ കേരളം സന്ദര്‍ശിച്ച ആഫ്രികന്‍ സഞ്ചാരി ആര്= ഇബന്‍ ബതുത്ത
കേരളം ഏറ്റവും കുടുതല്‍ തവണ സന്ദര്‍ശിച്ച വിദേശ സഞ്ചാരി ആര് = ഇബന്‍ ബതുത്ത
കൊല്ല വര്ഷം ആരംഭിച്ചത് എപ്പോള്‍ = AD 825 അഗസ്ത് 15
1440ല്‍ കേരളം സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരി ആര്= നികൊളോ കൊണ്ടി
കടല്‍ മാര്‍ഗം കേരളത്തില്‍ എത്തിയ ആദ്യത്തെ യുറോപ്യന്‍ ആര്= വാസ്കോ ഡാ ഗമ
മാമാങ്കം എത്ര ദിവസത്തെ ആഘോഷമായിരുന്നു = 28
കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി നിര്മിക്കപെടത് എവിടെ = കൊടുങ്ങല്ലൂര്‍
കേരളത്തിലെ ആദ്യ ക്രിസ്തു മത പള്ളി നിര്മിക്കപ്പെടത് എവിടെ = കൊടുങ്ങല്ലൂര്
.'കേവലമൊരു LIKE ൽ ഒതുക്കി നിർത്താനാവുന്നതല്ല ;
കേരള പോലീസ് എഴുതിയ ഈ POST! മറ്റുള്ളവരിലേയ്ക്ക് - പകർന്ന് കൊടുക്കേണ്ട - SHARE ചെയ്യേണ്ട - ബാദ്ധ്യത നമുക്കുണ്ടെന്ന് ഓർക്കുക!
യുവത്വമേ ഒരു നിമിഷം
➖➖➖➖➖➖➖➖
ഒരുനിമിഷം....സമയമുണ്ടെങ്കില്‍ ഇതൊന്ന് വായിക്കൂ, ചിന്തിക്കൂ!!!
ഇന്നത്തെ യുവതലമുറ എങ്ങോട്ടേക്ക്? താന്തോന്നികളും, തന്നിഷ്‌ടക്കാരും, അഹങ്കാരികളും, സാമൂഹികപ്രതിബദ്ധത തീരെ ഇല്ലാത്തവരും ആയി അവർ അധ:പ്പതിക്കുവാനുള്ള കാരണക്കാർ ആര്? മാതാപിതാക്കളോ അതോ, ആധുനികതയുടെ കൊഴുപ്പോ? അതോ, ആരേയും ഭയപ്പെടാനില്ലാത്ത അണുകുടുംബ സാഹചര്യമോ???
ഒരു മുന്തിയ ബൈക്കും, ഒരു ആഡ്രോയിഡ് മൊബൈല്‍ ഫോണും സ്വന്തമായി ഇല്ലാത്ത ചെറുപ്പക്കാർ ഇന്ന് വിരളം! ഇവരെയൊക്കെ വിഡ്‌ഢിവേഷം കെട്ടിച്ച് വെറും വിഡ്‌ഢികളാക്കി വീടിനും, നാടിനും,സമൂഹത്തിനും ഒരു വലിയ ബാദ്ധ്യതയും,ഭീഷണിയുമാക്കി തീറ്റിപ്പോറ്റിവളർത്തിയിട്ട് എന്ത് നേട്ടം?
ഹേയ് ഒരുപറ്റം കൊച്ചനുജന്‍മാരെ.... നിങ്ങള്‍ മൂന്നോ നാലോ,അല്ലെങ്കില്‍ പത്തോ സുഹൃത്തുക്കള്‍ ഒത്ത് ചേരുമ്പോഴുണ്ടാകുന്ന ഒരു ലോകമുണ്ടല്ലോ, അതല്ല യഥാർത്ഥലോകം!
മാതാപിതാക്കളെ അനുസരിക്കാത്ത, മുതിർന്നവരെ മാനിക്കാത്ത, ഒത്തുചേർന്നാല്‍ താന്തോന്നിത്തരങ്ങള്‍ മാത്രം കാണിക്കുന്ന നിങ്ങളുടെ ലോകമുണ്ടല്ലോ, അത് വെറും വിഡ്‌ഢിലോകം മാത്രം!
നിങ്ങള്‍ വിഡ്‌ഢികളുടെ സ്വർഗ്ഗത്തില്‍ ആണെന്നുള്ള തിരിച്ചറിവ് ഇനി എന്നാണുണ്ടാകുക?
നിങ്ങള്‍ പൊതുനിരത്തുകളില്‍ കാട്ടിക്കൂട്ടന്ന ബൈക്ക് അഭ്യാസങ്ങള്‍ നിങ്ങളുടെ കഴിവായ് ബുദ്ധിയുള്ളവർ ഒരിക്കലും കാണില്ല. അതൊരു സാമൂഹിക വിപത്താണ് എന്ന് എന്തേ നിങ്ങള്‍ തിരിച്ചറിയുന്നില്ല?
നിങ്ങൾ പൊതു നിരത്തുകളില്‍ക്കൂടി നാടുംകാടും ഇളക്കി പ്രപഞ്ചത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ബൈക്ക് പറപ്പിക്കുന്ന ശബ്‌ദം,
ഒരു പൗരൻേറയും ചെവിക്ക് അലോസരമല്ലാതെ ഒരിമ്പവും നല്‌കുന്നില്ല! അതിനെ സാമൂഹിക വിരുദ്ധതയെന്നേ പറയാന്‍ കഴിയൂ!!!
തിരക്കുള്ള റോഡുകളില്‍ വലിയ വാഹനങ്ങള്‍ ചീറിപ്പായുന്നതിന്നിടയിലൂടെ,
എല്ലാ ട്രാഫിക് നിയമങ്ങളും
കാറ്റില്‍ പറത്തി,
ഭ്രാന്തമായ ആവേശത്തില്‍ നിങ്ങള്‍ കാണിക്കുന്ന മുടിനാരിഴ ഭാഗ്യപരീക്ഷണങ്ങളില്‍,
നിങ്ങള്‍ പലപ്പോഴും രക്ഷപെടുന്നത് നിങ്ങളുടെ കഴിവായ് തോന്നുന്നുവെങ്കില്‍, നീയാണ് ഈ നൂറ്റാണ്ടിലെ പമ്പരവിഡ്‌ഢി എന്നുള്ളതിന്ന് സംശയമുണ്ടോ???
എതിരെ വരുന്ന വലിയ വാഹനക്കാരന്‍, അല്ലെങ്കില്‍ , അലക്ഷ്യമായും നിയമം ലംഘിച്ചും നീ മറികടക്കാന്‍ ശ്രമിക്കുന്ന വാഹനക്കാരന്‍, നിന്നെപ്പോലെ
ഒരു മാനസികരോഗിയാണെങ്കില്‍, അവനൊന്നു ബലം പിടിച്ചാല്‍, അവിടെ ഒടുങ്ങാനുള്ളതേയുള്ളൂ നിൻെറ എല്ലാ ശൗര്യവും!!!
നിൻെറ കൂടെ എല്ലാ തോന്നിവാസത്തിനും, എല്ലാ കൊള്ളരുതായ്‌മയ്‌ക്കും,നിനക്ക് കൂട്ടുനിന്ന, നിന്നെ പ്രോത്‌സാഹിപ്പിച്ച നിൻെറ മാതാപിതാക്കളെക്കാള്‍, ഉടപിറപ്പുകളേക്കാള്‍ ഒരുപക്ഷെ നീ സ്‌നേഹിച്ച, കോലംതിരിഞ്ഞ, ആണാണോ, പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധമുള്ള നിൻെറ റോള്‍മോഡല്‍ ഫ്രീക്കന്‍ ഫ്രണ്ട്‌സ് ഉണ്ടല്ലോ, അവർ കരയും നിൻെറ വിയോഗത്തില്‍!
എത്ര ദിവസം എന്ന് നിനക്കറിയണോ?
അങ്ങേ അറ്റം മൂന്നേമൂന്ന് ദിവസം!
പിന്നെ അവർ നിനക്കുവേണ്ടി ഒരു വലിയ കാര്യം കൂടിചെയ്യും........
നീ തെരുവീധിയില്‍ മരണം ഇരന്ന് വാങ്ങാന്‍ പോകയല്ലെ? അതിന്ന് മുമ്പേ, നീ അത് കൂടി അറിഞ്ഞിട്ട് പൊയ്‌ക്കോ. നിൻെറ ചിരിക്കുന്ന ഒരു സുന്ദര ഫോട്ടോ അവന്‍മാർ ഫേസ്‌ബുക്കിലും വാട്ട്‌സപ്പിലും ഇടും. എന്നിട്ട് ഒരടിക്കുറിപ്പും "പ്രിയ കൂട്ടുകാരാ നീ ഒരിക്കലും മരിക്കില്ലാ, ഞങ്ങളുടെ ഓർമ്മകളില്‍ നീ എന്നും ജീവിക്കും.'' അതോടെ അവന്‍മാരുടെ പണി തീർന്നു!!!
നിനക്ക് ചിരി വരുന്നില്ലേ? അവന്‍മാരുടെ ഓർമ്മയില്‍ നീ ജീവിക്കും എന്ന് കേട്ടിട്ട്?
ലഹരിക്ക് അടിമപ്പെട്ട് മസ്‌തിഷ്‌കം മരവിച്ച് കഴിയുന്ന അവന്‍മാർക്ക്, ഓർമ്മ പോയിട്ട് പൊക്കണം പോലുമില്ലന്നുള്ളത്, മറ്റുള്ളവരേക്കാള്‍ നന്നായി അവരുടെ സന്തത സഹചാരി എന്ന നിലയ്‌ക്ക് നിനക്കല്ലേ കൂടുതല്‍ അറിവ്?
സോഷ്യല്‍ മീഡിയകളില്‍ നിൻെറ ചരമവാർത്ത ഫോട്ടോസഹിതം വൈറലാകുമ്പോഴും, നീ ഒരു പക്ഷേ മുള്‍മുനയില്‍ നിർത്തിയും, നിരാഹാരം കിടന്നും, ഭീഷണിപ്പെടുത്തിയും, അവസാനം ഗതികേട് കൊണ്ട് വകതിരിവാകാത്ത നിൻെറ ചെറുപ്രായത്തില്‍ നിനക്ക് ബൈക്ക് വാങ്ങിത്തരാന്‍ നിർബന്ധിതരായ നിമിഷത്തെ, അല്ലെങ്കില്‍ കൂട്ടുകാരൻെറ ബൈക്ക് ഒരു വേള കടമെടുക്കാന്‍ നിനക്ക് തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് നിൻെറ മാതാപിതാക്കളും,നിൻെറ ഉടപ്പിറപ്പുകളും തലതല്ലി കരയുന്നുണ്ടാകും; വീട്ടിന്നുള്ളിലെ ഏതെങ്കിലും കോണുകളില്‍!!!
സങ്കടത്താല്‍ കണ്ണീരിനു പകരം ചങ്ക് പൊട്ടിയൊലിച്ച രക്തം അവരുടെ കണ്ണുകളില്‍ക്കൂടി ഒലിച്ചിറങ്ങുന്നത് കാണാന്‍ കഴിയാതെ,
നീ അകലെയുള്ള ഏതെങ്കിലും ഹോസ്‌പിറ്റലിൻെറ മോർച്ചറിയില്‍, പോസ്‌റ്റ്‌മോർട്ടം ടേബിളില്‍, വിജയശ്രീലാളിതനായ് നെഞ്ചുംവിരിച്ച്, തലപൊട്ടിത്തകർന്ന് ചെവിയിലൂടെയും,മൂക്കിലൂടെയും,വായിലൂടെയും ചോര വാർന്നിറങ്ങി, കണ്ണ് പുറത്തേക്കുന്തിയവനായ് വീണ്ടുമൊരു അറുത്ത് മുറിക്കലും പ്രതീക്ഷിച്ച്, ധിക്കാരിയായിരുന്ന നീ നിസ്സഹായനായ്, മലർന്നങ്ങനെ കിടക്കുന്നുണ്ടാകും!!!
ജീവിതത്തിൻെറ സൗരഭ്യത്തിലേക്ക്, ഉത്തരവാദിത്വങ്ങളിലേക്ക് , വിവാഹകുടുംബജീവിതത്തിലേക്ക്, ജീവിതം എന്തെന്ന് ആസ്വദിച്ചറിയാന്‍ തുടങ്ങുന്നതിന്ന് നാഴികകള്‍ മാത്രം ബാക്കി ആയിരിക്കെ, നിൻെറ അഹങ്കാരവും, അഹംഭാവവും, നിൻെറ നിഷേധഭാവവും, ഈഗോയും കാരണം അകാലത്തില്‍ മരണം ഇരന്നുവാങ്ങിയ പമ്പരവിഡ്‌ഢിയായ്, നീ അങ്ങനെ കിടക്കുന്നുണ്ടാകും!!!
പൊന്നനുജന്‍മാരെ ....
നിങ്ങള്‍ ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നൂ.
നിങ്ങള്‍ നിങ്ങളുടെ വീടിൻെറ പ്രതീക്ഷകളാകുന്നു. വാർധക്യത്തില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് താങ്ങും,തണലുമാകേണ്ടവരാണ് നിങ്ങള്‍!
അവരെ തീരാദു:ഖത്തിലാക്കി അകാലത്തില്‍ തെരുവില്‍ ഒടുങ്ങേണ്ടവർ അല്ല നിങ്ങള്‍! ഭ്രാന്തമായ ആവേശത്തില്‍ മുൻ പിൻ നോക്കാതെ നിങ്ങള്‍ പായുമ്പോള്‍, അപ്പോഴും രണ്ട് ചക്രങ്ങളേ ബൈക്കിനുണ്ടാകൂ എന്നോർക്കുക!!!
ശ്രദ്ധയില്‍പെടാത്ത ഒരു ചെറുകല്ല് മതി, നിങ്ങളുടെ അവസ്ഥ എന്നേക്കുമായ് മാറ്റിമറിക്കാന്‍!!!
ട്രാഫിക് നിയമങ്ങള്‍ കർശനമായും പാലിക്കുക! നിരത്തില്‍ അഹംഭാവവും, അമിതവേഗവും അവഗണിക്കുക!!!
വിധിയെ പഴിക്കാന്‍ വരട്ടെ, അതിന്ന് മുമ്പ് ഒന്നോർക്കുക; നിങ്ങളുടെ ജീവൻെറ സൂക്ഷിപ്പുകാർ നിങ്ങള്‍ മാത്രം! മറ്റുള്ളവർക്ക് പരിമിധികളുണ്ട്.
💧പല നേർകാഴ്‌ചകളുടെയും അനുഭവങ്ങള്‍ മനസ്സില്‍ ഉറങ്ങുന്നതിൻെറ അടിസ്ഥാനത്തില്‍ എഴുത്തില്‍ അൽപ്പമെങ്കിലും അമർഷവും, രോഷവും വന്നിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രം!!!
ഈ എഴുത്തിനോട് യോജിക്കുന്നവർ ഉണ്ടെങ്കില്‍, ഒന്ന് ഷെയർ ചെയ്യാനുള്ള സന്നദ്ധത കാണിക്കുക!
അത് ചിലപ്പോള്‍ കുറച്ച് അനുജന്‍മാർക്കെങ്കിലും
ഒരു പരിവർത്തനം ഉണ്ടാക്കാന്‍ സഹായിച്ചെങ്കിലോ????????
➖➖➖➖➖➖➖➖➖
👮 കേരളാ പോലീസ്
പൊതുജന താൽപര്യാർത്ഥം!!!!!!
No comments:
Post a Comment